തിരുവല്ല : അടിക്കടിയുള്ള ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തിരുവല്ല ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ ധർണയും പാചകവാതക സിലിണ്ടറുകളിൽ റീത്തുവയ്ക്കലും ജില്ലാ പ്രസിഡന്റ് ബിജു വർക്കി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പ്രസാദ് എ.പി അദ്ധ്യക്ഷത വഹിച്ചു. ഏരിയാസെക്രട്ടറി ക്ളാരമ്മ കൊച്ചീപ്പൻ, ട്രഷറർ വിപിൻനാഥ് വിശ്വനാഥൻ, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ സലാം, ജില്ലാ കമ്മിറ്റി അംഗംങ്ങളായ ഷാനവാസ് എ.കെ, ഷിഹാബുദിൻ, ഏരിയ കമ്മിറ്റി അംഗം ഷിബു സി.ടി, ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി ഏരിയ പ്രസിഡന്റ് സുപർണ, സെക്രട്ടറി സുജ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |