പത്തനംതിട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമിതി സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി . പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടന്നു. സംസ്ഥാന പ്രസിഡന്റ് എം.സലാഹുദീൻ, ട്രഷറർ എസ്.സന്തോഷ്കുമാർ, വൈസ് പ്രസിഡന്റ് നിസാംചിതറ, മുൻ സംസ്ഥാന സമിതി അംഗം തോമസ് തുണ്ടിയത്ത്, ജില്ലാ വൈസ് പ്രസിഡന്റ് സണ്ണി മാത്യു എന്നിവരടക്കം 49 അദ്ധ്യാപകരെയാണ് യാത്രയയച്ചത്. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എസ്.പ്രേം അദ്ധ്യക്ഷത വഹിച്ചു. വി.ജി കിഷോർ, ഫിലിപ്പ് ജോർജ്, വിൽസൻ തുണ്ടിയത്ത്, ആർ ജ്യോതിഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |