പത്തനംതിട്ട : സന്ദീപ്, ധീരജ്, അഭിമന്യു എന്നിവർക്ക് പ്രണാമമർപ്പിച്ചാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പ്രസംഗം തുടങ്ങിയത്. ശേഷം പത്തനംതിട്ടയിലെത്താൻ സാധിച്ചതിലുള്ള സന്തോഷവും രേഖപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വേറിട്ട് നിറുത്തുന്നത് ഇവിടുത്തെ യുവജനങ്ങളാണെന്ന് ബൃന്ദ അഭിപ്രായപ്പെട്ടു. കാരണം എല്ലാ സ്ഥലങ്ങളിലേയും പ്രശ്നങ്ങളെക്കുറിച്ചും ബോധവാൻമാരായ ഒരു തലമുറയാണ് ഇവിടെയുള്ളത്.
കേരളത്തിലെ കോൺഗ്രസ് ബി.ജെ.പിയോടൊപ്പം ചേർന്ന് വികസനനയത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ ഡി.വൈ.എഫ്.ഐയ്ക്ക് സാധിക്കുമെന്നും ആശംസിച്ചാണ് ബൃന്ദാ കാരാട്ട് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |