പ്രമാടം : വി. കോട്ടയം സെന്റ് മേരീസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ അന്തിച്ചന്ത ജംഗ്ഷനിൽ നിർമ്മിച്ച വെയിറ്റിംഗ് ഷെഡ് ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ.കോശി.പി. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡേവീസ് പി. തങ്കച്ചൻ, ഫാ.ആൽജോ വർഗീസ്, ഫാ. സൈജു സാം, വാർഡ് മെമ്പർ പ്രസീത രഘു, എൻ.എം. വർഗീസ്, ജോസ് പനച്ചയ്ക്കൽ, മനേഷ് തങ്കച്ചൻ, സോണി.എസ്.യോഹന്നാൻ, സൂസൻ മാത്യു, നിഖിത മേരി മോൻസൺ, ഷെബിൻ ബാബു, ജിൻസു ജയ്സൺ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |