SignIn
Kerala Kaumudi Online
Saturday, 27 April 2024 6.12 AM IST

ഇന്ധന വില കുറച്ചത് ഇടക്കാലാശ്വാസം

petrol

പത്തനംതിട്ട : ഇന്ധന വില കൂടിക്കൊണ്ടിരുന്നപ്പോൾ കാളവണ്ടി ഒാടിച്ചും ഗ്യാസ് സിലിണ്ടറിന് മുകളിലരുന്ന് അടുപ്പിൽ വിറക് കത്തിച്ചും പല വിധത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. എന്നിട്ടും കണ്ണുതുറക്കാതിരുന്ന അധികൃതരെ പഴിച്ചും ശപിച്ചും നാളുകൾ നീങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി വില കുറച്ചത്. പെട്രോളിന് 10.40രൂപയും ഡീസലിന് 7.37രൂപയുമാണ് ഒറ്റയടിക്ക് കുറച്ചത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് ഗ്യാസ് സിലിണ്ടറിന് 200രൂപ സബ്സിഡിയും പ്രഖ്യാപിച്ചു.

വില കുറച്ചത് ആശ്വാസമാണെങ്കിലും താൽക്കാലികമാണെന്നാണ് ഇതേപ്പറ്റി വിവിധ മേഖലകളിലുള്ളവരുടെ പ്രതികരണം. പെട്രോൾ, ഡീസൽ വില അൻപത് പൈസയും ഒരു രൂപയുമൊക്കെയായി പല തവണ വർദ്ധിപ്പിച്ചാണ് നൂറ് രൂപയ്ക്ക് മുകളിലെത്തിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്സൈസ് നികുതി കുറച്ചതാണ് ഇപ്പോഴത്തെ വിലക്കുറവിന് കാരണം. വരും ദിവസങ്ങളിൽ എണ്ണക്കമ്പനികൾ വില വർദ്ധിപ്പിക്കില്ലെന്ന് എന്തെങ്കിലും ഉറപ്പുണ്ടോയെന്നാണ് വാഹന ഉടമകൾ ചോദിക്കുന്നത്. വില ഇനിയും കുറച്ചെങ്കിൽ മാത്രമേ സാധാരണക്കാർക്കും പാവങ്ങൾക്കും പിടിച്ചുനിൽക്കാനാകൂവെന്നാണ് മിക്കവരും പറയുന്നത്.

പത്തനംതിട്ടയിലെ വില

പെട്രോൾ 106.73 രൂപ

ഡീസൽ 95.60

'' പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചുവെന്ന് പറയുന്നത് ശരിയല്ല. എത്രയോ തവണ വർദ്ധിപ്പിച്ചിരിക്കുന്നു. സാധാരണക്കാരുടെ ജീവിതം തകർക്കുന്ന വില വർദ്ധനവാണുണ്ടായത്. ഇപ്പോഴത്തേത് ആശ്വാസ നടപടി മാത്രമാണ്. ഇനിയും വില മേലോട്ടു കയറും.

രാജൻ ഇലന്തൂർ, വെൽഡിംഗ് തൊഴിലാളി.

'' വില കുറച്ചത് താൽക്കാലിക ആശ്വാസം മാത്രമാണ്. ഇന്ധന വില വർദ്ധന കാരണം മറ്റുമേഖലകളിലും വില കൂടി. അവിടെയൊന്നും വിലക്കുറവ് പ്രതീക്ഷിക്കേണ്ട.

അരുൺ പത്തനംതിട്ട,

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ.

'' ഇന്ധന വില കുറച്ചത് ആശ്വാസമായിട്ടുണ്ട്. എത്ര നാളത്തേക്കെന്ന് അറിയില്ല. വില ഇനിയും കുറയ്ക്കേണ്ടിയിരിക്കുന്നു. പാചക വാതകത്തിന് ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർക്ക് സബ്സിഡി പ്രഖ്യാപിച്ചത് സ്വാഗതാർഹം. പക്ഷെ, കുതിച്ചുയരുന്ന സിലിണ്ടർ വിലയ്ക്ക് കടിഞ്ഞാണിടണം.

മോളു ജോൺ പത്തനംതിട്ട, വീട്ടമ്മ

'' ഇന്ധന വില ഇനിയും കുറയ്ക്കേണ്ടിയിരിക്കുന്നു. ഒരു ദിവസം അറുന്നൂറ് രൂപയുടെ ഡീസൽ അടിക്കുന്നുണ്ട്. വൈകിട്ട് ഒാട്ടം കഴിഞ്ഞ് മിച്ചം കിട്ടുന്നത് നാനൂറ് രൂപയിൽ താഴെയാണ്. ഉയർന്ന പ്രദേശങ്ങളിലേക്ക് യാത്ര പോകുമ്പോൾ ഇന്ധനച്ചെലവ് കൂടുതലാണ്.

സന്തോഷ് ചുരുളിക്കാേട്, ഒാട്ടോ ഡ്രൈവർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.