SignIn
Kerala Kaumudi Online
Saturday, 27 April 2024 5.57 AM IST

എഴുമറ്റൂർ വില്ലേജ് ഓഫീസ് സ്മാർട്ടാകും നിർമ്മാണ നടപടികൾ ആരംഭിച്ചു

1
എഴുമറ്റൂർ വില്ലേജ് ഓഫീന്റെ പഴയ കെട്ടിടം ജെ സി ബി ഉപയോഗിച്ച്പൊളിച്ചു മാറ്റുന്നു

മല്ലപ്പള്ളി : എഴുമറ്റൂർ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ നടപടികൾ ആരംഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് പഴയ കെട്ടിടം പൊളിച്ചു നീക്കം ചെയ്യുന്ന നടപടികൾ പൂർത്തിയാകുന്നു. ഒരുലക്ഷത്തി 300 രൂപയ്ക്കാണ് പഴയ കെട്ടിടം പൊളിക്കുന്നതിന് കരാർ. താലൂക്കിലെ മൂന്ന് വില്ലേജ് ഓഫീസുകളാണ് ആധുനീക സൗകര്യങ്ങളോടു കൂടി സ്മാർട്ടാക്കുവാൻ അനുമതി ലഭിച്ചത്. 44 ലക്ഷം രൂപയാണ് ഓരോ വില്ലേജ്ഓഫീസിന്റെ നിർമ്മാണ അനുമതി ലഭിച്ചിരിക്കുന്നത്.

1375 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ കെട്ടിടം

1375 ചതുരശ്ര അടി വിസ്തീർണത്തിലാവും പുതിയ വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്. ഇതിൽ വില്ലേജ് ഓഫീസറുടെ മുറിയും, സ്റ്റാഫുകൾക്കായി ഗ്ലാസ് പ്ലാന്റേഷൻ ചെയ്ത ഹാളും, റെക്കാഡ് റൂമും, ഗുണഭോക്താക്കൾക്ക് വിശ്രമമുറയും ,അറ്റാച്ചിഡ് ടോയ്ലറ്റ് സംവിധാനവും ഉൾപ്പെടും.

കോട്ടാങ്ങൽ , പുറമറ്റം വില്ലേജ് ഓഫീസുകളുടെ കാര്യത്തിൽ തീരുമാനമായില്ല

എഴുമറ്റൂർ വില്ലേജിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായെങ്കിലും കോട്ടാങ്ങൽ, പുറമറ്റം വില്ലേജ് ഓഫീസുകൾ പൊളിക്കുന്നതിന് തീരുമാനമായിട്ടില്ല. അനുമതി കാത്ത് കഴിയുന്ന കുന്നന്താനം വില്ലേജിന്റെ കാര്യത്തിലും തീരുമാനമെത്തിയില്ല. മഴ ശക്തിപ്രാപിക്കുന്നതോടെ കുന്നന്താനം വില്ലേജിൽ എത്തുന്ന ഗുണഭോക്താക്കളും , ഉദ്യോഗസ്ഥരും വെള്ളക്കെട്ടു കടന്നുവേണം ചെല്ലാൻ. എഴുമറ്റൂർ വില്ലേജിന്റെ നിർവഹണ ഏജൻസി നിർമ്മിതി കേന്ദ്രം കോഴഞ്ചേരിയാണ്. എഴുമറ്റൂർ വില്ലേജിന്റെ പ്രവർത്തനം ഇപ്പോൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുള്ള എസ്.രവീന്ദ്രൻ എന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ വാടകയ്ക്കാണ് പ്രവർത്തിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.