തിരുവല്ല: നഗരസഭയുടെ 2022-23 ലെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം ഷീല വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ സെക്രട്ടറി നാരായണൻ സ്റ്റാലിൻ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. കൗൺസിലർമാരായ ജേക്കബ് ജോർജ്ജ് മനയ്ക്കൽ, ജിജി വട്ടശ്ശേരി, അനു ജോർജ്ജ്, ഷീജ കരിമ്പിൻകാല, മാത്യു ചാക്കോ, ശ്രീനിവാസ് പുറയാറ്റ്, ഷിനു ഈപ്പൻ, സബിത സലിം, അസി.എക്സി.എൻജിനീയർ ബിന്ദു വേലായുധൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |