പത്തനംതിട്ട : മൈലപ്ര സഹകരണ ബാങ്ക് അഴിമതിയിൽ നടപടിസ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തിൽ ബാങ്കിന്റെ മുമ്പിൽ സത്യഗ്രഹ സമരം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സദാനന്ദൻ നായർ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി കൺവീനർ കെ.എസ്.പ്രതാപൻ, ജനറൽ സെക്രട്ടറി അഖിൽ എസ്.പണിക്കർ , യുവ മോർച്ച മുൻ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ മൈലപ്ര, മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.മഹേഷ് റാം, രാജേഷ് ഐക്കര എന്നിവർ സംസാരിച്ചു. സത്യഗ്രഹം നടത്തിയവരെ പൊലീസ് അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനം കർഷകമോർച്ച ജില്ലാപ്രസിഡന്റ് ശ്യാം തട്ടയിൽ ഉദ്ഘാടനംചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |