പന്തളം: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 'എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി' പദ്ധതിയുടെ ഉദ്ഘാടനം മങ്ങാരം ഗ്രാമീണ വായന ശാലയുടെ ആഭിമുഖ്യത്തിൽ മങ്ങാരം ഗവ. യു.പി സ്കൂളിൽ നടന്നു. പി.ടി.എ.പ്രസിഡന്റ് ബി.മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ലൈബ്രറി കൗൺസിൽ പന്തളം മേഖലാ നേതൃ സമിതി കൺവീനർ കെ.ഡി.ശശീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് കെ. എച്ച്. ഷിജു, എസ്. എം സി. ചെയർമാൻ എം.ബി.ബിനുകുമാർ, വായനശാല പ്രസിഡന്റ് ഡോ. ടി.വി.മുരളീധരൻ പിള്ള ,അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.എൻ.കൃഷ്ണപിള്ള, സ്കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |