പത്തനംതിട്ട : ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മുൻനിറുത്തി ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ പരിപാടിയും റാലിയും സംഘടിപ്പിച്ചു. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിലെ സ്റ്റുഡന്റസ് പൊലീസ് കേഡർ വിഭാഗത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ ഫലവൃക്ഷതൈകളും വിതരണം ചെയ്തു. കൃഷിവിജ്ഞാനകേന്ദ്രം, അഗ്രോണമി വിഭാഗം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് വിനോദ് മാത്യു സെമിനാറിന് നേതൃത്വം നൽകി. അഗ്രികൾച്ചർ എക്സ്റ്റൻ വിഭാഗം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ.സിന്ധു സദാനന്ദൻ, പ്രോഗ്രാം അസിസ്റ്റന്റ് എസ്.ഗായത്രി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ട് കോർഡിനേറ്റർ ബിന്ദു കെ. നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |