കോന്നി : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ പ്രകടനവും പൊതുയോഗവും നടന്നു. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡി.സി.സി.വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രമോദ് താന്നിമൂട്ടിൽ , സത്യവൃതൻ, എം.സി. ഗോപാലകൃഷ്ണപിള്ള , വി.സി. ഗോപിനാഥപിള്ള , സണ്ണി കണ്ണനുമണ്ണിൽ, മലയാലപ്പുഴ വിശ്വംഭരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജോർജ്, അഡ്വ.ആശാകുമാരി, മണ്ഡലം ഭാരവാഹികളായ മീരാൻ വടക്കുപുറം , അനിൽ മോളുത്തറ, ബെന്നി ഈട്ടിമൂട്ടിൽ, ജോസഫ് മാത്യു, സിനിലാൽ ആലുനിൽക്കുന്നതിൽ, ബിജു, സജു പൊയ്കയിൽ, ശ്രീകുമാർ പൊതിപ്പാട്, മധുമല ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |