കൊടുമൺ: ജീവിത ദുരിതങ്ങളെ അതിജീവിച്ച് എസ്.എസ്.എൽ.സിക്ക് വിജയം നേടിയ ഇലവുംതിട്ട കോട്ടൂർ പാറത്തടത്തിൽ അഭിജിത്തിന്റെ തുടർ പഠനം അങ്ങാടിക്കൽ എസ്. എൻ. വി ഹയർ സെക്കൻഡറി സ്കൂൾ ഏറ്റെടുത്തു. അഭിജിത്ത് നേടിയ വിജയത്തേക്കുറിച്ച് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞ് ബാല്യത്തിലേ അനാഥനായിപ്പോയ അഭിജിത്തിന്റെ സംരക്ഷണം മഹാത്മാ ജനസേവന കേന്ദ്രം ഏറ്റെടുത്തിരുന്നു.
മഹാത്മാ ചെയർമാൻ രാജേഷ് തിരുവല്ലായും സെക്രട്ടറി പ്രിഷിൽഡയും ജോയിന്റ് സെക്രട്ടറി സി.വി.ചന്ദ്രനും മഹാത്മായിലെ സ്റ്റാഫും നൽകിയ പ്രോത്സാഹനത്തിന്റെ ഫലമായി അഭിജിത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും ജയിച്ചു. അഭിജിത്തിന്റ തുടർപഠനം പ്ലസ് ടു വരെ ഏറ്റെടുക്കാൻ അങ്ങാടിക്കൽ എസ്. എൻ.വി ഹയർ സെക്കൻഡറി സ്കൂൾ മാനേജുമെന്റും സ്റ്റാഫും തയ്യാറായി. അഭിജിത്തിന് ഇഷ്ടപ്പെട്ട വിഷയത്തിൽ അഡ്മിഷൻ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |