പത്തനംതിട്ട : ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ ഇൻഫർമേഷൻ അസിസ്റ്റന്റിന്റെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസവും , പബ്ലിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം, പബ്ലിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം. പത്ര, ദൃശ്യ മാദ്ധ്യമങ്ങളിലോ, വാർത്താ ഏജൻസികളിലോ, ഓൺലൈൻ മാദ്ധ്യമങ്ങളിലോ സമൂഹ മാദ്ധ്യമങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. സമൂഹ മാദ്ധ്യമങ്ങളിൽ കണ്ടന്റ് ജനറേഷനിൽ പ്രവൃത്തി പരിചയം ഉണ്ടാകണം. ഡിസൈനിംഗിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന.
പ്രായപരിധി: 35 വയസ് .28ന് മുൻപ് പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അപേക്ഷ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |