പന്തളം: എൻ.എസ്.എസ്. പന്തളം താലൂക്ക് കരയോഗ യൂണിയനിൽ പെൻഷൻ തുക വിതരണവും സൗജന്യ മെഡിക്കൽ ക്യാമ്പും 26ന് നടക്കും. രാവിലെ 10ന് എൻ.എസ്.എസ് ബോയ്സ് ഹൈസ്ക്കൂളിൽ യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. യൂണിയനിലെ എല്ലാ കരയോഗങ്ങളിലെയും സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഒരംഗത്തിനു വീതമാണ് പെൻഷൻ നൽകുന്നത്. 11 ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടക്കും. പന്തളം മന്നം ആയുർവേദ മെഡിക്കൽ കോളേജിലെ പ്രമുഖ ഡോക്ടർമാർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |