മല്ലപ്പള്ളി : കെ.എസ്.ഇ.ബിയുടെ അനാസ്ഥകാരണം ചുങ്കപ്പാറ, തോട്ടത്തുംകുഴി, പുളിക്കന്മാറ, വഞ്ചികപ്പാറ, മാരംങ്കുളം, പുലിയുമ്പ് , തൊടുകുല പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവായി. വൈദ്യുതി ഒാഫീസിൽ വിളിച്ച് പരാതിപ്പെടാൻ പോലും സാധിക്കുന്നില്ല. ഓഫീസിലെയും ഉദ്യോഗസ്ഥരുടെയും ഫോണിൽ വിളിച്ചാൽ കിട്ടാറില്ല. എ.ടി.എം അടക്കം വ്യാപാര ബാങ്കിംഗ് മേഖലകളുടെ പ്രവർത്തനത്തെ വൈദ്യുതി മുടക്കം സാരമായി ബാധിക്കുന്നുണ്ട്. പകൽ സമയങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് മണിക്കൂറുകളോളമാണ്. അധികൃതരോട് പരാതി പറഞ്ഞ് മടുത്തെന്ന് പ്രദേശവാസികളും വ്യാപാരികളും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |