തിരുവല്ല: റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് കൂറ്റൻ മരം ഒടിഞ്ഞുവീണു. തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് അടുത്തിടെ നിർമ്മിച്ച പുതിയ റോഡിലേക്ക് നിന്നിരുന്ന ചുവട് ദ്രവിച്ച പാഴ്മരമാണ് റോഡിന് കുറുകെ നിലംപതിച്ചത്. ശക്തമായ കാറ്റിലും മഴയിലും ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. ഈസമയം ഇതുവഴി കടന്നുപോയ സ്കൂട്ടർ, കാർ യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു. ഫയർഫോഴ്സ് അധികൃതർ സ്ഥലത്തെത്തി മരംമുറിച്ചു നീക്കി. സമീപത്തായി സമാനരീതിയിൽ വേറെയും ചില മരങ്ങൾ യാത്രക്കാർക്ക് ഭീഷണിയായി റോഡരുകിൽ നിൽപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |