അടൂർ : സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന അടൂർ എൻജിനിയറിംഗ് കോളേജിൽ 2022 - 23 അക്കാദമിക് വർഷം ബി.ടെക് കോഴ്സുകളിൽ എൻ.ആർ.ഐ സീറ്റിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്,ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. ജൂലായ് 25 വരെ ഒാൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇതിന്റെ കോപ്പി കോളേജ് ഒാഫീസിൽ 29 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റായ www.cea.ac.in സന്ദർശിക്കുക. ഫോൺ : 9446527757, 9447484345, 949505240, 8547005100.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |