വാഴമുട്ടം: കാലത്തിന്റെ മാറ്റങ്ങളിൽ നന്മ നിറഞ്ഞ സമൂഹത്തെ വാർത്തെടുക്കുന്നതിൽ സൺഡേ സ്കൂൾ അദ്ധ്യാപകരുടെ പങ്ക് അതിശ്രേഷ്ഠമാണെന്ന് ഫാ.റോയി ചാക്കോ പറഞ്ഞു. എം.ജെ.എസ്.എസ്.എ കോന്നി ഡിസ്ട്രിക് അദ്ധ്യാപക സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ.ഗീവറുഗീസ് സഖറിയ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജിജു എൻ.ജോൺ, പി.ഡി.തങ്കച്ചൻ, ജോസ് പനച്ചയ്ക്കൽ, അൻസു ജിനു , കെ.ടി.ജോർജ്ജുകുട്ടി, ബിനു വാഴമുട്ടം, ദിവ്യ ദീപു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |