SignIn
Kerala Kaumudi Online
Saturday, 27 April 2024 2.13 AM IST

സ്വാതന്ത്ര്യ സമരസേനാനികളുടെ 75 കാരിക്കേച്ചറുകളുമായി ഷാജി മാത്യു

daily

പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സമരസേനാനികളുടെ 75 കാരിക്കേച്ചറുകളുമായി കാർട്ടൂണിസ്റ്റ് ഷാജി മാത്യു. പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്‌കൂൾ അങ്കണത്തിൽ വിദ്യാരംഭം കലാസാഹിത്യവേദിയുടെ സഹകരണത്തോടെ ഇന്നലെ നടന്ന പ്രദർശനം ജില്ലാ കളക്ടർ ദിവ്യാ എസ്.അയ്യർ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, രവീന്ദ്രനാഥടാഗൂർ, സുബാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ് അടക്കമുള്ള സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരപോരാളികൾക്കൊപ്പം കേരളത്തിന്റെ സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങളും പ്രദർശനത്തിൽ ഇടംപിടിച്ചു. എഴുപത്തി അഞ്ച് സമരസേനാനികളുടെയും ചിത്രങ്ങൾ 75 പേപ്പറുകളിൽ രണ്ടു ദിവസംകൊണ്ടാണ് ഷാജി വരച്ചത്. വിദ്യാർത്ഥികൾക്ക് ഇതുവരെ അറിവില്ലാത്ത സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങളും അവരുടെ സേവന കഥകളും അറിവിന്റെ വാതായനം തുറന്നിട്ടു. കുട്ടിമാളു അമ്മ, കൗമുദി ടീച്ചർ, അക്കാമ്മ ചെറിയാൻ, ഇ.എം.എസ് നമ്പൂതിരിപ്പാട്, എ.കെ.ഗോപാലൻ, പി.കൃഷ്ണപിള്ള എന്നിവരടക്കം നിരവധി സമരസേനാനികളുടെ കാരിക്കേച്ചറുകൾ കുട്ടികൾ കൗതുകത്തോടെ കണ്ടറിഞ്ഞു. ഹെഡ്മാസ്റ്റർ സാജു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ദിവ്യാ എസ്.അയ്യരുടെ കാരിക്കേച്ചർ വരച്ച് ഷാജി മാത്യു സമ്മാനിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്തോഷ് കുമാർ, അദ്ധ്യാപകൻ ബിനു കെ.സാം, വിദ്യാർത്ഥികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് സാദിർ, നാസിയാ റാഫി, നിജാ ഫാത്തിമ്മ, ബാബു മേപ്പുറത്ത്, ബിയാസിംഗ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.