കുരമ്പാല: ദാമോദര കവി രചിച്ച ഭഗവദ് ഗീത കിളിപ്പാട്ട് തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പ്രകാശനം ചെയ്തു. കവി ഉണ്ണികൃഷ്ണൻ പൂഴിക്കാട് ആദ്യ പ്രതി ഏറ്റുവാങ്ങി. ആർ. മോഹനനാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പുസ്തകം പുന: സമാഹരിച്ചത്. പുത്തൻ കാവിൽ ദേവസ്വം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് മുകളയ്യത്ത് അദ്ധ്യക്ഷത വഹിച്ചു. അച്ചൻകുഞ്ഞ് ജോൺ , കിരൺ കുരമ്പാല, ഷാബുപ്രസാദ്,മനോജ് വി. നമ്പൂതിരി, ആർ .ജ്യോതികുമാർ , സി. വിനോദ് കുമാർ , മനുമോഹനൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |