പന്തളം : ജാക്ക് ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷൻ പന്തളം ത്രിലോക സിനിമാസിന് എതിർവശം കൗസ്തുഭം ബിൽഡിംഗ്സിൽ ഇന്നുമുതൽ ഓണം ചക്ക മഹോൽസവം സംഘടിപ്പിക്കുന്നു .വിവിധ കുടുംബശ്രീ പുരുഷ സ്വയം സഹായ സംഘങ്ങളുടെ സഹകരണത്തോടെ ചക്കയിലും,തേനിലും നെല്ലിക്കായിലും നിന്നുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ നീണ്ടനിര തന്നെ ഓണം ചക്ക മഹോത്സവത്തിൽ ഒരുക്കിയിരിക്കുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒന്നരവർഷംകൊണ്ട് കായ്ക്കുന്ന പ്ലാവിൻ തൈകൾ മറ്റു വിവിധ ഇനത്തിൽപ്പെട്ട ആറുമാസംകൊണ്ട് കായ്ക്കുന്ന മാവിൻ തൈകൾ വിവിധയിനം തെങ്ങിൻ തൈകൾ , മറ്റ് കാർഷിക വിളകൾ, പച്ചക്കറി ത്തൈകൾ ആയുർവേദ ഉത്പന്നങ്ങൾ എന്നിവ ലഭിക്കും. ചക്കപ്പായസം ചക്ക ഉണ്ണിയപ്പം എന്നിവ പ്രത്യേകതയാണ്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവേശനമെന്ന് ഭാരവാഹികളായ വിജയകുമാർ അടൂർ , മുരളീധരൻ കെടി.അന്തിക്കാട്, മധു പി.കെ.കൊഴുവല്ലൂർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |