SignIn
Kerala Kaumudi Online
Saturday, 27 April 2024 9.42 PM IST

പിങ്ക് പൊലീസിനെ അക്രമിച്ച യുവാവ് പിടിയിൽ

k-anu

ചെങ്ങന്നൂർ: പാണ്ടനാട്ടിൽ വീട്ടുകാർ തമ്മിലുള്ള തർക്കം തീർക്കാനെത്തിയ ചെങ്ങന്നൂർ പിങ്ക് പൊലീസിനെ യുവാക്കൾ ചേർന്ന് ആക്രമിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. പാണ്ടനാട് പടിഞ്ഞാറ്റും മുറിയിൽ ഇല്ലിമല ഭാഗത്ത് പൊത്തന്റെ കുന്നിൽ അനുഭവനിൽ കെ. അനു (38) ആണ് അറസ്റ്റിലായത്. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ പിങ്ക് പട്രോൾ യൂണിറ്റ് മൂന്നിലെ റിനി മാത്യു (32)നാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 6.20ന് ഇല്ലിമലയിലായിരുന്നു സംഭവം. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ- കൺട്രോൾ റൂമിൽ ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന് പിങ്ക് പൊലീസ് പാണ്ടനാട് ഇല്ലിമലയിൽ എത്തി. രണ്ടു വീട്ടുകാർ തമ്മിലുള്ള ബഹളത്തിനിടെ സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച റിനി മാത്യുവിന്റെ പുറത്ത് ഇഷ്ടിക കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിക്കുകയായിരുന്നു. റിനിയെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്ത കുറ്റത്തിനാണ് കേസെടുത്തത്. സംഭവത്തിൽ അനുവിന്റെ ഭാര്യ രജിതയും പ്രതിയാണ്. ചെങ്ങന്നൂർ എസ്‌.ഐ എസ്. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.