SignIn
Kerala Kaumudi Online
Saturday, 27 April 2024 3.00 AM IST

ശോഭായാത്രകൾ നാടിനെ ഭക്തിസാന്ദ്രമാക്കി

sobha
അടൂർ നഗരത്തിൽ നടന്ന ശോഭായാത്ര

അടൂർ : ഗ്രാമ - നഗരവീഥികളെ അമ്പാടിയാക്കി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ശോഭായാത്രകളും മഹാശോഭായാത്രകളും നടന്നു. അടൂർ , പറക്കോട്, പെരിങ്ങനാട്, പള്ളിക്കൽ, ഏറത്ത്, മണ്ണടി , തെങ്ങമം എന്നിവിടങ്ങളിൽ മഹാശോഭായാത്രകൾ വർണാഭമായി.

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പന്നിവിഴ പുത്തൻചന്ത, കോട്ടപ്പുറം, അടൂർ ടൗൺ എന്നിവിടങ്ങളിൽ നിന്നുള്ള ഉപശോഭായാത്രകൾ നാലരയോടെ അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ സംഗമിച്ചു. ശ്രീകൃഷ്ണവേഷം ധരിച്ച അമ്പാടിക്കണ്ണൻമാരും ഗോപികമാരും ഉൾപ്പെടെ അണിനിരന്ന മഹാശോഭായാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് സെൻട്രൽ മൈതാനം ചുറ്റി ആറ് മണിയോടെ പാർത്ഥസാരഥി ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് ഉറിയടിയും പ്രസാദവിതരണവും നടന്നു.

ബാലഗോകുലം ഏഴംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് പുറപ്പെട്ട ഉപശോഭായാത്രകൾ പറക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ സംഗമിച്ചു. അവിടെ നിന്ന് ഏഴംകുളം ജംഗ്ഷൻ വഴി ഏഴംകുളം ദേവീ ക്ഷേത്രത്തിൽ സമാപിച്ചു.

ബാലഗോകുലം പെരിങ്ങനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മിത്രപുരം, പെരിങ്ങനാട് മേലൂട് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ ചേന്ദംപള്ളി ക്ഷേത്രത്തിൽ സംഗമിച്ചു. ഇവിടെ നിന്ന് തുടങ്ങിയ ആയിരങ്ങൾ പങ്കെടുത്ത മഹാശോഭായാത്ര തൃചേന്ദമംഗലം മഹാദേവ ക്ഷേത്രത്തിൽ സമാപിച്ചു.

പള്ളിക്കലിൽ പുള്ളിപ്പാറ ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്ര കോയിൽ ധർമ്മശാസ്താക്ഷേത്രം, വിവേകാനന്ദ ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകളുമായി സംഗമിച്ച് മഹാശോഭായാത്രയായി പഴകുളം പുന്തലവീട്ടിൽ ദേവീക്ഷേത്രത്തിൽ എത്തിച്ചേർന്നു.

ഏറത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മരങ്ങാട്ട് ദേവീ ക്ഷേത്രത്തിൽ നിന്ന് തുടങ്ങിയ ശോഭായാത്ര ജനശക്തി നഗർ, കൈപ്പൂരി മലനട ദേവീക്ഷേത്രം വഴി മണക്കാല കൊണ്ടൂർ തെക്കേതിൽ ശ്രീ ദുർഗാ ദേവീ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.