പത്തനംതിട്ട : ലോകകൊതുക് ദിനം ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജിൽ ജില്ലാമെഡിക്കൽ ഓഫീസർ ഡോ.എൽ അനിതകുമാരി നിർവഹിച്ചു. ഇലന്തൂർ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ഹിദായത്ത് അൻസാരി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ്.നന്ദിനി, ആർദ്രം നോഡൽ ഓഫീസർ ഡോ.ഡിപിൻ , ജില്ലാ വി.ബി.സി.ഡി ഓഫീസർ രാജശേഖരൻ, ജില്ലാ നഴ്സിംഗ് ഓഫീസർ ഇൻ ചാർജ് വി.സുഷ, ടെക്നിക്കൽ അസിസ്റ്റന്റ് വി.സി കോശി, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ ആർ. ദീപ, വി.ആർ ഷൈലാഭായി, ഹെൽത്ത് ഇൻസ്പെക്ടർ ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |