പന്തളം : കൊവിഡ് മഹാമാരിക്ക് ശേഷം വീണ്ടും പൊന്നോണം എത്തുമ്പോൾ മലയാളികളെ പോലെ തന്നെ ഓണമാഘോഷിക്കയാണ് മറുനാട്ടുകാരും. പന്തളത്തെ ഒരു ബ്യൂട്ടിപാർലറിലെ ജീവനക്കാരാണ് പൂക്കളവും പൂവിളികളും ഒക്കെയായി ഓണാഘോഷം വ്യത്യസ്തമാക്കുന്നത്. മലയാള തനിമയിൽ തനികേരള വേഷത്തിൽ പന്ത്രണ്ടോളം ആളുകളാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡാർജിലിങ്ങ് സ്വദേശികളായ ഇവർ കഴിഞ്ഞ 4 വർഷമായി പന്തളത്താണ് താമസം. പഴകുളം തെങ്ങുതാര മെമ്മറി മേക്കേഴ്സ് സ്റ്റുഡിയോ ഉടമ ബിനേഷ് എസ്.കുമാറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |