പത്തനംതിട്ട : കേരള പുലയർ മഹാസഭ നേതൃത്വത്തിൽ 9ന് അയ്യങ്കാളിയുടെ 159-ാ മത് ജയന്തി ദിനം ജില്ലയിലെ 9 യൂണിയൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ 9 കേന്ദ്രങ്ങളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവല്ലയിൽ പ്രൊഫ.പി.ജെ.കുര്യനും ഇരവിപേരൂരിൽ കെ.ഇ.എൻ കുഞ്ഞഹമ്മദും മല്ലപ്പള്ളിയിൽ അഡ്വ.ഓമല്ലൂർ ശങ്കരനും റാന്നിയിൽ പ്രമോദ് നാരായൺ എം.എൽ.എയും കോഴഞ്ചേരിയിൽ അഡ്വ.പീലിപ്പോസ് തോമസും പത്തനംതിട്ടയിൽ അഡ്വ.കെ.ശിവദാസൻ നായരും കോന്നിയിൽ അഡ്വ.കെ.യു.ജനീഷ്കുമാർ എം.എൽ.എയും, അടൂരിൽ അഡ്വ.കെ.അനന്തഗോപനും ചിറ്റാറിൽ ലേഖാസുരേഷും സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. പതാക ഉയർത്തൽ, പുഷ്പാർച്ചന, മധുരവിതരണം, സാംസ്കാരിക ഘോഷയാത്ര, അനുസ്മരണ പ്രഭാഷണം എന്നിവയും സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സുജാസതീഷ് , അനിൽ ബഞ്ചമിൻപാറ, സുരേഷ്, കെ.അശോകൻ, കെ.ദയാനന്ദൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |