പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ ദുർബല വിഭാഗങ്ങളുടെ പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിനായി നായാടി, വേടൻ, കള്ളാടി, അരുന്ധതിയാർ/ചക്ലിയൻ എന്നീ വിഭാഗത്തിൽപെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പഠനമുറി, ടോയ് ലെറ്റ്, ഭവന പുനരുദ്ധാരണം, കൃഷി ഭൂമി (കുറഞ്ഞത് 25 സെന്റ് വാങ്ങുന്നതിന് 10 ലക്ഷം രൂപ) , സ്വയം തൊഴിൽ പദ്ധതി എന്നിവയ്ക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 50000 രൂപയിൽ കൂടരുത്. ഈ മാസം 30 ന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0468 2 322 712
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |