ചെങ്ങന്നൂർ : ഓളപ്പരപ്പിൽ ആവേശം വിതറിയ ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവത്തിൽ വന്മഴി, ഓതറ പള്ളിയോടങ്ങൾ ജേതാക്കളായി. എ ബാച്ചിൽ ഓതറ ജേതാക്കളായപ്പോൾ, രണ്ടാം സ്ഥാനം മഴുക്കീറിനും മൂന്നാംസ്ഥാനം പ്രയാറിനും ലഭിച്ചു. ഏറ്റവും നല്ല ചമയത്തിന് ഉമയാറ്റുകരയും മികച്ച പ്രകടനത്തിന് മുണ്ടൻകാവും വിജയികളായി. ലൂസേഴ്സ് ഫൈനലിൽ ഒന്നാംസ്ഥാനം കീഴ്വന്മഴിയും രണ്ടാംസ്ഥാനം കീഴ്ച്ചേരിമേലും നേടി. ബി ബാച്ചിൽ ഒന്നാംസ്ഥാനം വന്മഴിക്കും രണ്ടാം സ്ഥാനം പുതുക്കുളങ്ങരയ്ക്കുമാണ്. ചമയത്തിന് കോടിയാട്ടുകരയും വിജയികളായി. ജലോത്സവം ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി ചെയർമാൻ എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജൻ, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ, സന്ദീപ് വാര്യർ, നളന്ദ ഗോപാലകൃഷ്ണൻ നായർ, ഡി.വിജയകുമാർ, പി.വി.സജൻ , ബി.കൃഷ്ണകുമാർ, പ്രമോദ് കാരക്കാട്, കെ.ആർ.പ്രഭാകരൻ നായർ , അജി ആർ.നായർ , രോഹിത് കുമാർ , എം.വി.വിജയകുമാർ, സുധാമണി, മുരുകൻ പൂവക്കാട്ട് മൂലയിൽ , എസ്.വി.പ്രസാദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |