ചെങ്ങന്നൂർ : ഗവ.ഐ.ടി.ഐയിൽ നിന്ന് ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ വിജയിച്ച ട്രെയിനികളുടെ സർട്ടിഫിക്കറ്റ് വിതരണവും സംസ്ഥാന തലത്തിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയ ട്രെയിനികൾക്ക് അനുമോദനവും അലുമ്നി അസോസിയേഷന്റെ ക്യാഷ് പ്രൈസ് വിതരണവും നടത്തി. നഗരസഭാ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ് ട്രെയിനികൾക്ക് സർട്ടിഫിക്കറ്റും പുരസ്കാരവും നൽകി. പി.ടി.എ പ്രസിഡന്റ് സ്മിത ആർ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വിജയകുമാർ.ജി, സീനിയർ സൂപ്രണ്ട് കെ.എസ്. സുഗേഷ് കുമാർ, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരയ കെ.എം.ജോൺസൺ, വി.സുരേഷ് കുമാർ, ട്രെയിനി കൗൺസിൽ അഡ്വൈസർ ലാൽകുമാർ.ജി, സ്റ്റാഫ് സെക്രട്ടറി സുബിത്ത്.ബി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |