SignIn
Kerala Kaumudi Online
Saturday, 27 April 2024 10.01 AM IST

ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം

gandhi-jayanthi

പത്തനംതിട്ട : ജില്ലയിലെ ഗാന്ധിജയന്തി വാരാചരണത്തിന് ലളിതമായ ചടങ്ങുകളോടെ തുടക്കമായി. പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലെ മഹാത്മാഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, എ.ഡി.എം ബി.രാധാകൃഷ്ണൻ, ഡെപ്യുട്ടി എക്‌സൈസ് കമ്മിഷണർ വി.എ.പ്രദീപ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, വിമുക്തി മിഷൻ ജില്ലാകോഓർഡിനേറ്റർ അഡ്വ.ജോസ് കളീയ്ക്കൽ തുടങ്ങിയവർ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തുന്ന ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടികൾ ഉടൻ അരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടർന്ന് പൊതുപരിപാടികൾ റദ്ദാക്കിയതിനാൽ റാലിയും പൊതുസമ്മേളനവും ഒഴിവാക്കിയിരുന്നു. കായികതാരങ്ങൾ, സർവോദയ മണ്ഡലം പ്രസിഡന്റ് ഭേഷജം പ്രസന്നകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.മണിലാൽ, ഹുസൂർ ശിരസ്തദാർ ബീന ഹനീഫ്, കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് സുനിത സുരേന്ദ്രൻ, ഉഷാകുമാരി മാടമൺ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.