ഇലന്തൂർ: ഗ്രാമ പഞ്ചായത്ത് വാര്യാപുരം വാർഡ് 112- ാം അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി. അങ്കണവാടി വർക്കർ മിനി പി.ജി. അദ്ധ്യക്ഷത വഹിച്ചു. വാര്യാപുരം വാർഡ് മെമ്പർ വിൻസൻ തോമസ് ചിറക്കാല ഉദ്ഘാടനം നിർവഹിച്ചു. അങ്കണവാടി വികസന സമതി അംഗങ്ങളായ രൂത്ത് മാത്യൂ, സുനിൽ ഏബ്രഹാം ആശാ വർക്കർ അജിമോൾ പി.സി.,സി.ഡി.എസ് അംഗം ജിനു റോസ ജോസഫ്, എ.ഡി.എസ് ചെയർപേഴ്സൺ സുനി ജോർജ്ജ്, സെക്രട്ടറി സന്ധ്യ അനീഷ്, എ.ഡി.എസ് അംഗങ്ങളായ ലത സുരേഷ്, ശ്യാമള വിജയൻ അങ്കണവാടി ഹെൽപ്പർ ഉഷകുമാരി, ജിബി ജൂബി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |