ഏഴംകുളം : ഗ്രാമപഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. അപേക്ഷകർ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2022 ജനുവരി ഒന്നിന് 18 നും 30നും ഇടയിൽ ആയിരിക്കണം. പട്ടികജാതി , പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷം ഇളവ് ഉണ്ടായിരിക്കുന്നതാണ്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷകൾ 16ന് വൈകിട്ട് മൂന്നിന് മുൻപായി പഞ്ചായത്ത് ഒാഫീസിൽ ഹാജരാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |