പത്തനംതിട്ട : വനിതാ ശിശുവികസന വകുപ്പ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിനത്തോട് അനുബന്ധിച്ച് ബാലാവകാശ വാരാചരണവും ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ മല്ലശേരി റിവറൈൻ ഫീൽഡിൽ സൗഹൃദ ഫുട്ബാൾ മത്സരവും സംഘടിപ്പിച്ചു. ക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ്.പി ആർ.ജയരാജ് മത്സരം ഉദ്ഘാടനവും ലഹരിമുക്ത കേരളവുമായി ബന്ധപ്പട്ട് നടത്തിയ പരിപാടികളുടെ സമ്മാനവിതരണവും നിർവഹിച്ചു.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നിതാദാസ്, എസ്.ഐ.ബിനു, ഇൻസ്പെക്ടർ ഓഫ് പൊലീസ് ആർ.സുരേഷ് കുമാർ, ഡി.സി.പി.യു ഇൻസ്റ്റിറ്റിയൂഷണൽ കെയർ പ്രൊട്ടക്ഷൻ ഓഫീസർ ബിനി മറിയം ജേക്കബ്, കൗൺസിലർ ജോബിൻ കെ ജോയ്, സോഷ്യൽ വർക്കർ എലിസബത്ത് ജോസ്, എം.ആർ രഞ്ജിത്ത് തുടങ്ങിയർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |