SignIn
Kerala Kaumudi Online
Saturday, 27 April 2024 2.13 PM IST

തിരുവാഭരണ പാതയിൽ സത്രവേദി ഉയരുന്നു 

sabarimala-
അയ്യപ്പ ഭാഗവത മഹാ സത്രത്തിന്റെ യജ്ഞ വേദിയുടെ പണികൾ പുരോഗമിക്കുന്നു.

റാന്നി : ഡിസംബർ 15 മുതൽ 28 വരെ റാന്നിയിൽ നടക്കുന്ന അയ്യപ്പ ഭാഗവത മഹാസത്രത്തിന്റെ യജ്ഞ വേദിയുടെ പണികൾ പുരോഗമിക്കുന്നു. വൈക്കം മണികണ്ഠനാൽത്തറയ്ക്ക് സമീപമുള്ള തിരുവാഭരണ പാതയിലെ പടിയറക്കാലായിൽ ലേഖ പ്രകാശിന്റെ വസ്തുവിലാണ് സത്രവേദിക്കായി ഒരുക്കങ്ങൾ നടക്കുന്നത്. നേരത്തെ ഭൂമി പൂജയും മറ്റു ചടങ്ങുകളും നടത്തിയിരുന്നു.

ഒരേസമയം 5000ത്തോളം പേർക്ക് പങ്കെടുക്കാവുന്ന തരത്തിലാണ് സത്ര വേദി തയ്യാറാകുന്നത്. ചെങ്ങന്നൂർ ബ്രദേഴ്സ് ഡെക്കറേഷൻസാണ് പന്തലും സത്രമണ്ഡപങ്ങളും ഒരുക്കുന്നത്. ശബരിമല ശ്രീകോവിലിന്റെ മാതൃകയിൽ 18 പടികൾ ഉൾപ്പടെ താൽക്കാലിക ശ്രീകോവിൽ നിർമ്മിക്കും. സമീപത്ത് വഴിപാടു മണ്ഡപങ്ങൾ ഒരുങ്ങും. യജ്ഞകുണ്ഡങ്ങൾ വിധിയാം വണ്ണം തയ്യാറാക്കും. പ്രത്യേകം തയ്യാറാക്കിയ സത്ര മണ്ഡപത്തിലാണ് അയ്യപ്പ ഭാഗവത യജ്ഞം നടക്കുക. അയ്യപ്പ ഭാഗവത രചയിതാവ് സ്വാമി ത്രൈയ്യക്ഷര ചൈതന്യയുടെ പത്നി രമാദേവി വാര്യർ ഭാഗവത യജ്ഞത്തിന് മുഖ്യആചാര്യ സ്ഥാനംവഹിക്കും. നാഗപ്പൻ സ്വാമി, ഹരി വാര്യർ എന്നിവർ സഹയജ്ഞകരാകും. വ്രതശുദ്ധിയോടെ എത്തുന്ന അയ്യപ്പഭക്തർക്ക് നെയ്യഭിഷേകം നടത്താൻ സൗകര്യമുണ്ടാകും. നെയ്യും നാളികേരവും സത്ര വേദിയിൽ നിന്ന് ലഭിക്കും.

മഹാസത്രവേദിക്ക് സമീപത്തായി തന്നെ പാചകപ്പുരയും ഊട്ടുപുരയും ഒരുങ്ങും. ഒരേസമയം ഊട്ടുപുരയിൽ 500ൽ അധികം ഭക്തർക്ക് അന്നദാനം വിളമ്പാൻ സൗകര്യമുണ്ടാകും. സത്രവേദിയിലെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും അന്നദാനം ലഭ്യമാക്കും. ശബരിമലയുമായി ബന്ധപ്പെട്ട അന്നദാനം തയ്യാറാക്കുന്ന പ്രസാദ് മൂക്കന്നൂരാണ് ചുമതലവഹിക്കുന്നത്.

സത്രത്തിന് മുന്നോടിയായി മണികണ്ഠനാൽത്തറയിൽ ഒരുക്കിയിട്ടുള്ള സത്ര വിളംബര മണ്ഡപത്തിൽ കഴിഞ്ഞ ദിവസം കോന്നി ഇളകൊള്ളൂർ ഉമാ മഹേശ്വര നാരായണീയ സമിതി നാരായണീയ പാരായണ യജ്ഞം നടത്തി. ഇന്നലെ നാരങ്ങാനം ഹൃഷികേശ് നാരായണീയ സമിതി യജ്ഞം നടത്തി. വൃശ്ചികം ഒന്ന് മുതൽ തുടർന്ന് വരുന്ന അന്നദാന യജ്ഞത്തിൽ നിരവധി അയ്യപ്പ ഭക്തർ പങ്കെടുത്തു.

നാരായണീയ അന്നദാന യജ്ഞങ്ങളിൽ റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കെ.ആർ, വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ, കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് മന്ദിരം രവീന്ദ്രൻ, വാർഡ് മെമ്പർമാരായ മിനി തോമസ്, പ്രസന്ന കുമാരി, സംഘാടക സമിതി ജനറൽ കൺവീനർ എസ്.അജിത് കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, അനോജ് കുമാർ, സോമശേഖരൻ നായർ, ആചാര്യ വിജയലക്ഷ്മി, സുമതി ദാമോദരൻ, സാബു.പി, രാധാകൃഷ്ണൻ പെരുമ്പെട്ടി, മോഹന ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.