SignIn
Kerala Kaumudi Online
Saturday, 27 April 2024 7.49 AM IST

കൊടുമൺ വിമാനത്താവളം: പ്രമുഖർ പ്രതികരിക്കുന്നു

mike

അടൂർ : കൊടുമൺ വിമാനത്താവളം വേണമെന്ന ആവശ്യത്തോട് പ്രമുഖർ പ്രതികരിക്കുന്നു.

ജില്ലയിൽ വിമാനത്താവളം നിർമ്മിക്കുവാൻ അനുയോജ്യമായ സ്ഥലമാണ് കൊടുമൺ പ്ലാന്റേഷൻ. പാരിസ്ഥിതിക പ്രശ്നങ്ങളോ കുടിയൊഴിപ്പിക്കലോ ഒന്നും വേണ്ടിവരുന്നില്ലെന്നത് ശുഭസൂചനയാണ്. ഇവിടെ വിമാന ത്താവളത്തിന്റെ സാദ്ധ്യതകൾ സംബന്ധിച്ച് സർക്കാരിനെ അറിയിക്കും. മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ബാക്കി കാര്യങ്ങൾ സർക്കാർ വേണ്ട പഠനങ്ങൾ നടത്തി തീരുമാനിക്കട്ടെ. പദ്ധതിയെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു.

ചിറ്റയം ഗോപകുമാർ, ഡെപ്യൂട്ടി സ്പീക്കർ

വിമാനത്താവളത്തെ സ്വാഗതം ചെയ്യുന്നു. സി.പി.എം ഇതുവരെ ഇതുസംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ല. പ്ലാന്റേഷൻ വനഭൂമിയാണ്. കേന്ദ്ര ഗവൺമെന്റാണ് കസ്റ്റോഡിയൻ. റബർ കൃഷി നടത്തുന്നതിനാണ് കരാർ. വിമാനത്താവളം സ്ഥാപിക്കണമെന്ന് പറയുന്നത് വികാരത്തോടെയാവരുത്. വിവേകപൂർണമായ തീരുമാനവും പഠനവും ചർച്ചയും വേണം.

പി.ബി.ഹർഷകുമാർ,

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം.

അടൂർ മണ്ഡലത്തിൽ വിമാനത്താവളം എന്ന ആശയം നല്ലതാണ്. വിമാന ത്താവളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫും സർക്കാരും നിലവിൽ എടുത്തിരിക്കുന്ന തീരുമാനത്തിൽ നിന്ന് മറിച്ചൊരു തീരുമാനം എടുത്തിട്ടില്ല. പ്ലാന്റേഷൻ ഭൂമി ഏറ്റെടുക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഇതു സംബന്ധിച്ച് വിശദമായ ചർച്ചകളും പഠനങ്ങളും അനിവാര്യമാണ്.

എ.പി.ജയൻ,
സി.പി.ഐ ജില്ലാ സെക്രട്ടറി

പ്രവാസികൾ ഏറെയുള്ള പത്തനംതിട്ട ജില്ലയിൽ വിമാനത്താവളം അനിവാര്യമാണ്. ശബരിമലയുടെ പ്രാധാന്യം തിരിച്ചറിയണം. യു.ഡി.എഫ് കൊണ്ടുവന്ന ആറൻമുള വിമാനത്താവളം സമരം ചെയ്ത് ഇല്ലാതാക്കിയതാണ്. കൊടുമൺ പ്ലാന്റേഷൻ ഭൂമിയിൽ വിമാനത്താവളം എന്നതിന്റെ സാദ്ധ്യത നോക്കി സംസ്ഥാന സർക്കാർ ഉചിതമായ തീരുമാനം എടുക്കണം. കൊടുമൺ വിമാനത്താവളം എന്ന ആവശ്യത്തെ സ്വാഗതം ചെയ്യുന്നു.

പ്രാെഫ.സതീഷ് കൊച്ചു പറമ്പിൽ,

ഡി.സി.സി പ്രസിഡന്റ്

പ്ലാന്റേഷൻ സ്ഥലത്ത് വിമാനത്താവളം എന്ന ആശയം സ്വാഗതാർഹമാണ്. കേന്ദ്ര ഗവൺമെന്റ് പാട്ടത്തിനാണ് ഭൂമി നൽകിയിരിക്കുന്നത്. ഒട്ടനവധി നിയമപ്രശ്നങ്ങൾ ഉണ്ട് . സംസ്ഥാന സർക്കാരാണ് അഭിപ്രായം പറയേണ്ടത്. ബി.ജെ.പിയുടെ സഹായം ചോദിച്ചാൽ സഹായിക്കും.

ടി.ആർ.അജിത് കുമാർ,

ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം.

കൊടുമൺ പ്ലാന്റേഷൻ ഭൂമിയിൽ വിമാനത്താവളം എന്ന ആശയം മികച്ചതാണ്. ഇതിനെ എൻ.സി.പി സ്വാഗതം ചെയ്യുന്നു. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സംയുക്തമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കണം എൻ.സി.പിയുടെ എല്ലാവിധ പിന്തുണയും ഇക്കാര്യത്തിലുണ്ട്.

അലാവുദ്ദീൻ പറക്കോട്,

എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി.

നിർദിഷ്ട ശബരിമല വിമാനത്താവളം പത്തനംതിട്ട ജില്ലയിൽ വേണം. കൊടുമൺ പ്ലാന്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റ് അനുയോജ്യമാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കൂട്ടായി വിചാരിച്ചാൽ ഒരു രൂപ പോലും ചെലവില്ലാതെ സ്ഥലം സ്വന്തമായി കിട്ടും. 9000 ഏക്കർ പ്ലാന്റേഷന്റെ കീഴിലുള്ള സ്ഥലത്തുനിന്ന് 400 ഏക്കർ മാത്രം മതി എയർപോർട്ടിന്. ധാരാളം സ്ഥലം ഇപ്പോൾ റബർകൃഷി ഇല്ലാതെ കശുമാവും റമ്പുട്ടാനും ഫാഷൻ ഫ്രൂട്ടും കൃഷി ചെയ്യുകയാണ്.

ഡോ.വർഗീസ് പേരയിൽ,

കേരള കോൺഗ്രസ് (എം)

സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.