പന്തളം : പന്തളം മഹാദേവർക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് എല്ലാവർഷവും നടത്തിവരുന്ന വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം എം.ബി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. മഹാദേവ ഹിന്ദു സേവാസമിതി പ്രസിഡന്റ് എം.ജി ബിജു കുമാർ അദ്ധ്യക്ഷത വഹിച്ചു.ജോ:സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതം ആശംസിച്ചു. പതിമൂന്ന് കരകളിൽപ്പെട്ട എഴുപത്തിയഞ്ചോളം വിദ്യാർത്ഥികൾക്കാണ് കാഷ് അവാർഡും ഫലകവും വിതരണം ചെയ്തത്. പ്രമുഖ കഥകളി കലാകാരൻ പന്തളം ഉണ്ണികൃഷ്ണൻ ആശംസകൾ നേർന്നു.വൈസ് പ്രസിഡന്റ് എം.ജെ.വിജയകുമാർ, ജോ: സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |