റാന്നി : ആത്മ പത്തനംതിട്ടയുടെയും റാന്നി പഴവങ്ങാടി കൃഷിഭവന്റെയും നേതൃത്വത്തിൽ പഴവങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കുരുമുളക് കൃഷി രീതികളും കീടരോഗ നിയന്ത്രണ മാർഗങ്ങളും എന്ന വിഷയത്തിൽ പരിശീലനം നടത്തി. പരിശീലനത്തിന് തിരുവല്ല അഗ്രിക്കൾച്ചർ റിസർച്ച് സ്റ്റേഷനിലെ ഡോ. അജിത്ത് പി.എം നേതൃത്വം നൽകി. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ പരിശീലനം ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി കൃഷി ഓഫീസർ എം. ടി. മുത്തു സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ ജ്യോതി ഭാസ്കർ കൃഷി അസിസ്റ്റന്റുമാരായ , പ്രിയ, ആത്മ ബി. റ്റി, എം ,ജെ, നയൻതാര ,ആത്മ എ ടി എം മീനു എം മാത്യു എന്നിവർ പങ്കെടുത്തു.
പരിശീലനത്തിൽ പങ്കെടുത്തവർക്ക് കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി പുറത്തിറക്കിയ രക്ഷ എന്ന വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതവും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |