കോന്നി : കാട്ടാനകൾ ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമങ്ങൾക്ക് ഭീഷണിയായി മാറുകയാണ്. വേനൽ കടുത്തതോടെ വനത്തിലെ ജലസ്രോതസുകൾ വറ്റി വരളുന്നത് കാട്ടാനകൾ കൂടുതലായി കാടിറങ്ങുന്നതിനു കാരണമാകുന്നു. തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ, മലയാലപ്പുഴ പഞ്ചായത്തുകളിലെ ജനവാസമേഖലകൾ കാട്ടാനശല്യം മൂലം ബുദ്ധിമുട്ടുകയാണ്. പകലും രാത്രിയിലും ഭീതിയോടെയാണ് നാട്ടുകാർ കഴിയുന്നത്.
പ്രദേശത്തെ കൃഷികളെല്ലാം കാട്ടാനകൾ നശിപ്പിക്കുകയാണ്. വാഴ, മരച്ചീനി, ചേമ്പ്, ചേന, തെങ്ങ്, കവുങ്ങ് തുടങ്ങിയ കാർഷിക വിളകൾ കാട്ടാനകൾ നശിപ്പിക്കുന്നത് മൂലം കർഷകർ കടകെണിയിലായി. ചക്ക, കൈതച്ചക്ക എന്നിവ തേടിയും കാട്ടിനകൾ നാട്ടിലിറങ്ങുന്നു. വനത്തിലെ ഇറ്റക്കാടുകളുടെ നാശവും കാട്ടാനകളുടെ കാടിറക്കിതിന് കാരണമാകുന്നു. കലഞ്ഞൂർ പഞ്ചായത്തിലെ പാടം, കുളത്തുമൺ, പോത്തുപാറ, അതിരുങ്കൽ തണ്ണിത്തോട് പഞ്ചായത്തിലെ തേക്കുതോട്, മൂർത്തിമൺ, മേടപ്പറ, മേക്കണം, കരുമാൻതോട്, പൂച്ചക്കുളം, തുമ്പക്കുളം, മണ്ണീറ, എലിമുള്ളംപ്ലാക്കൽ, കൂത്താടിമൺ, പറക്കുളം, അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി, കൊക്കാത്തോട് മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴ തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായി. രാത്രിയിൽ കൃഷിയിടങ്ങളിൽ എത്തുന്ന കാട്ടാനകൾ നേരം പുലർന്നാലും തിരികെ കാട്ടിലേക്ക് കയറാത്തതും ഭീഷിണിയയായി മാറുന്നു. പുലർച്ചെ റബർ ടാപ്പിങ്ങിനു ഇറങ്ങുന്നവർക്കും കാട്ടാനകൾ ഭീഷിണിയാവുന്നു. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ സോളാർ വേലികൾ പലതും പ്രവർത്തനക്ഷമമല്ല. പല സ്ഥലത്തും സൗരോർജ വേലികൾ കാട്ടാനകൾ നശിപ്പിക്കുകയാണ്. കാർഷികവൃത്തി നടത്തി ഉപജീവനം നടത്തുന്ന മലയോര കർഷകർ കാട്ടാന ശല്യം മൂലം കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |