വെച്ചൂച്ചിറ: കുന്നം ഗവ. എൽ.പി സ്കൂളിൽ ദേശീയ ബാലികാദിനം ആചരിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ രാജി വിജയകുമാർ ഉദ്ഘാടനം ചെയ്തു.പൊതുപ്രവർത്തകനായ ബിനു ചാത്തൻതറ പുസ്തകങ്ങൾ സംഭാവനചെയ്ത് ബാലികാ ദിന സന്ദേശം നൽകി. ശാസ്ത്ര സാഹിത്യ പരിഷത്ത് റാന്നി മേഖലാ കമ്മിറ്റിയംഗം ടി. ജെ .ബാബുരാജ്, ഹെഡ് മാസ്റ്റർ സുനിൽ സി.പി, സോമൻ പി ജി , ബീനാ വിനോദ് എന്നിവർ സംസാരിച്ചു. സ്കൂളിൽ നിന്ന് കുന്നം ജഗ്ഷനിലേക്ക് ബാലികാ ദിന സന്ദേശ റാലി നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |