കുമളി: കുമളി അട്ടപ്പള്ളത്ത് ഏഴ് വയസുകാരനെ മാവാവ് ചട്ടുകം വച്ച് പൊള്ളിച്ചു.
കൈക്കും കാലിനും പൊള്ളലേറ്റ കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇന്നലെ ഒരു ടയർ കത്തിച്ചതുമായി ബന്ധപ്പെട്ടാണ് പൊള്ളൽ ഏൽപ്പിക്കുന്ന സ്ഥിതി ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് ചിലർ മാതാവിനോട് പരാതിപ്പെട്ടു. സംഭവത്തിൽ ക്ഷുഭിതയായ മാതാവ് ചട്ടുകം ചൂടാക്കി കുട്ടിയുടെ ഇരു കൈകളിലും,കാലുകളിലും വയ്ക്കുകയായിരുന്നു. പൊള്ളലേറ്റ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കേസ് റജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണത്തിന് ശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |