കളമശേരി: സ്കൂൾ വിദ്യാർത്ഥിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി ഏലൂർ പാതാളം ഡിസ്പെൻസറിക്കടുത്തുള്ള വാടക വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കുറ്റിക്കാട്ടുകര പാതാളം തുളുമ്പൻകാട് വീട്ടിൽ അജിത്തി (20)നെ ഏലൂർ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ എസ്.ഐമാരായ ജോസ് ബെന്റോ, ഷെജിൽ കുമാർ, എ.സി.പി.ഒ ശ്രീകുമാർ, സി.പി.ഒ മിഥുൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |