പാലോട്: നന്ദിയോട് നളന്ദ ടി.ടി.ഐ വജ്രജൂബിലി ആഘോഷം അഡ്വ.ഡി.കെ മുരളി എം എൽ .എ ഉദ്ഘാടനം ചെയ്തു.മികവുത്സവങ്ങളുടെ ഉദ്ഘാടനം നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ നിർവഹിച്ചു.
കവി ഗിരീഷ് പുലിയൂർ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാജിലാൽ, മെമ്പർ ലൈലാ ജ്ഞാനദാസ് , സ്കൂൾ മാനേജർ സുകന്യ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ഷിബു അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് പ്രീത സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ നന്ദിയും പറഞ്ഞു.സംസ്ഥാന, ജില്ലാ സ്കൂൾ മേളകളിൽ വിജയിച്ച കലാകായിക ശാസ്ത്ര പ്രതിഭകളെയും, സംസ്കൃത സ്കോളർഷിപ്പ് വിജയികളെയും ,മികവ് നേടിയവരെയും അനുമോദിച്ചു.തുടർന്ന് കുട്ടികളുടെ കലാസന്ധ്യയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |