മുടപുരം: രാജ്യത്ത് കൃഷിക്കാരെയും തൊഴിലെടുക്കുന്നവരെയും ദുരിതത്തിലാക്കുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ച് കൊണ്ടിരിക്കുന്നതെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. സി.പി.ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന പാർട്ടി ജനറൽ ബോഡിയോഗം ഉദ്ഘാടം ചെയ്യുകയായിരുന്നു അദേഹം.കൃഷിക്കാരന് അവന്റെ അധ്വാനത്തിനുള്ള പ്രതിഫലം ലഭിക്കാത്തത് കാരണം പലരും ഈ മേഖല ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി.റ്റൈറ്റസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം മനോജ്.ബി.ഇടമന, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കോരാണി വിജു, തോന്നയ്ക്കൽ രാജേന്ദ്രൻ, ടി.സുനിൽ, കവിത സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |