ബാലരാമപുരം: സംസ്ഥാന സർക്കാരിന്റെ നികുതി ഭീകരതയ്ക്കെതിരെ യു.ഡി.എഫ് മാർച്ചും ധർണയും സംഘടിപ്പിച്ചു. ബാലരാമപുരം പഞ്ചായത്ത് ഓഫീസിന് മുന്നിൽ കെ.പി.സി.സി അംഗം വിൻസെന്റ് ഡി പോൾ ഉദ്ഘാടനം ചെയ്തു. എ.അർഷാദ് അദ്ധ്യക്ഷത വഹിച്ചു.നോർത്ത് മണ്ഡലം പ്രസിഡന്റ് ഡി.വിനു സ്വാഗതം പറഞ്ഞു.സൗത്ത് മണ്ഡലം പ്രസിഡന്റ് എ.എം.സുധീർ, മുസ്ലിം ലീഗ് നേതാവ് സബാദ്, അബൂബക്കർ,കേരള കോൺഗ്രസ് നേതാവ് അന്തിയൂർ ശിവൻകുട്ടി, കേരള കോൺഗ്രസ് ജേക്കബ് മണ്ഡലം പ്രസിഡന്റ് വി.ജയിംസ്,പഞ്ചായത്ത് അംഗം എൽ.ജോസ്,ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.തങ്കരാജൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഫ്സൽ ബാലരാമപുരം, കോൺഗ്രസ് മണ്ഡലം സെക്രട്ടറി നെല്ലിവിള സുരേഷ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി.എസ്.ലാലു,മുനീർ,ഷമീർ,അലി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |