കിളിമാനൂർ:സ്റ്റാർസ് പദ്ധതിയുടെ ഭാഗമായുള്ള പ്രീപ്രൈമറി അദ്ധ്യാപകരുടെ പരിശീലനം കിളിമാനൂർ ബി.ആർ.സിയിൽ ആരംഭിച്ചു.കിളിമാനൂർ,ആറ്റിങ്ങൽ ഉപജില്ലയിലെ പ്രീപ്രൈമറി അദ്ധ്യാപകർക്കായാണ് പരിശീലനം.പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ കൊട്ടറ മോഹൻകുമാറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് നിർവഹിച്ചു.എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ജവാദ് പദ്ധതി വിശദീകരണം നടത്തി .ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ഇൻ-ചാർജ് വിനോദ്, ഷീബ.കെ,സ്മിത പി.കെ,രാജി ആർ.വി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |