തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വേൾഡ് വൈൽഡ് ലൈഫ് ഫൗണ്ടേഷനുമായി സഹകരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന നീലക്കുറിഞ്ഞി ജൈവവൈവിദ്ധ്യ പഠനോത്സവം 2024ന്റെ ഭാഗമായുള്ള ബ്ലോക്കുതല ക്വിസ് മത്സരം 7ന് നടക്കും.താത്പര്യമുള്ള 7,8,9 ക്ലാസുകളിലെ കുട്ടികൾ https://forms.gle/
ബ്ലോക്കുതല മത്സരത്തിൽ വിജയികളാകുന്ന നാലുപേർക്ക് 10ന് നടക്കുന്ന ജില്ലാ മത്സരത്തിൽ പങ്കെടുക്കാം.ജില്ലാതലത്തിൽ വിജയികളാകുന്ന നാലുപേർക്ക് അന്താരാഷ്ട്ര ജൈവ വൈവിദ്ധ്യ ദിനവുമായി ബന്ധപ്പെട്ട് 20,21,22 തീയതികളിൽ അടിമാലിയിലും മൂന്നാറിലുമായി നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാം.അടിമാലിയിൽ ഹരിതകേരളം മിഷൻ യു.എൻ.ഡി.പി പദ്ധയിലുൾപ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിദ്ധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്മ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |