തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐ.ടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി കുട്ടികൾക്കായി ഒരുക്കിയ അവധിക്കാല പരിപാടിയായ കളിമുറ്റം - 2024 സമാപിച്ചു.ടെക്നോപാർക്ക് ക്ലബിൽ നടന്ന പരിപാടിയിൽ ജീവനക്കാരനായ പ്രീത് ‘മാജിക് ഒഫ് സൈലെൻസ്’ അവതരിപ്പിച്ചു. പ്രശാന്ത് വെമ്പായം കുട്ടികൾക്കായി ഒറിഗാമി അവതരിപ്പിച്ചു. പ്രീ - സ്കൂൾ, ലോവർ പ്രൈമറി,അപ്പർ പ്രൈമറി വിഭാഗങ്ങളിലായായിരുന്നു മത്സരം.നഴ്സറി പാട്ടുകൾ, കഥ പറച്ചിൽ, സ്റ്റോറി റൈറ്റിംഗ്, പെയിന്റിംഗ്, കളറിംഗ്, ഡ്രോയിംഗ്, പദ്യപാരായണം തുടങ്ങിയവ നടന്നു. ബട്ടർ ഫിംഗേഴ്സ് എന്ന കാർട്ടൂൺ കഥാപാത്രത്തിലൂടെ കുട്ടികളുടെ മനസിൽ ഇടം നേടിയ ഇംഗ്ലീഷ് സാഹിത്യകാരി ഹയറുന്നീസ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.പ്രോഗ്രാം കൺവീനർ അഞ്ചു ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു.സാഹിത്യക്ലബ് കൺവീനർ നെസിൻ ശ്രീകുമാർ, പ്രതിധ്വനി എക്സിക്യുട്ടീവ്സ് അംഗം അനിൽദാസ്, സുജിത സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |