നെടുമങ്ങാട്:സർക്കാർ കോളേജിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെൻറ് ഓഫ് കൊമേഴ്സിൽ ഐ.സി.എസ്.ആർ അനുവദിച്ച റിസർച്ച് പ്രോജക്ടിലേയ്ക്ക് റിസർച്ച് അസോസിയേറ്റിന്റെയും അസിസ്റ്റൻഡിന്റെയും ഒഴിവുണ്ട്.റിസർച്ച് അസോസിയേറ്റിന് കൊമേഴ്സ് അല്ലെങ്കിൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും മിനിമം യോഗ്യതയാണ്.റിസർച്ച് അസിസ്റ്റൻഡിന് കൊമേഴ്സ് അല്ലെങ്കിൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നെറ്റും ഉണ്ടായിരിക്കണം.ഉദ്യോഗാർത്ഥികൾ icssr principalcoordinator@gmail.com എന്ന വിലസത്തിൽ അപേക്ഷ നൽകണം. 30 ന് രാവിലെ 10 ന് കോളേജിൽ വച്ചാണ് അഭിമുഖം.ഫോൺ : 9447001608.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |