ചിറയിൻകീഴ്: ലോട്ടറി തൊഴിലാളികളുടെ അന്നം മുട്ടിക്കുന്ന സമാന്തര ലോട്ടറികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ലോട്ടറി സംരക്ഷണ സമിതി ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി.സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.കോരാണി ബിജു അദ്ധ്യക്ഷത വഹിച്ചു.ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ ജനറൽ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ,സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എം.മുരളി,യൂണിയൻ നേതാക്കളായ ആർ.ധർമ്മശീലൻ,മുരളീധരൻ നായർ,ബി.ശിശോഭനൻ,അനിൽകുമാർ, രാജേശ്വരി,അശോകൻ,പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |