ചിറയിൻകീഴ്: കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മയായ ‘വിളക്കിന്റെ ഇരുനൂറ്റി മൂന്നാമത് പ്രതിമാസ പരിപാടിയിൽ ‘സിനിമാകൊട്ടക: സംസ്കാരം, ഓർമ്മ, ഭാവി’ എന്ന വിഷയം ചർച്ച ചെയ്തു. എസ്. ഭാസുരചന്ദ്രൻ വിഷയം അവതരിപ്പിച്ചു. ഇ.എം.നസീർ അനുബന്ധ പ്രഭാഷണം നടത്തി.സജീവ് മോഹൻ മോഡറേറ്ററായ ചർച്ചയിൽ സുജ കമല,ഡി.സുചിത്രൻ,നസീം ചിറയിൻകീഴ്,വസന്തരൻ,മോഹനൻ,സി.എസ്.ചന്ദ്രബാബു,പി.സുരേഷ് ബാബു,അഡ്വ.എ. ബാബു, വിജയൻ പുരവൂർ എന്നിവർ സംസാരിച്ചു. ഡോ.വിജയൻ തോമസും പ്രകാശ് പ്ലാവഴികവും സ്വന്തം കവിതകൾ വായിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |